കൊട്ടിയൂര്‍ പീഡനം: ഫാ. തേരകം, ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്‌, സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ കീഴടങ്ങി

0
3

പേരാവൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകവും ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ കീഴടങ്ങി.

കണ്ണൂര്‍ പേരാവൂര്‍ പൊലിസ് സ്‌റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് ആറരയോടെ സിസ്റ്റര്‍ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റര്‍ ഒഫീലിയയും എത്തി. കേസില്‍ സി.ഡബ്ലിയു.സി ഗുരുതര ക്രമക്കേട് കാട്ടിയെന്നു കണ്ടെത്തിയിരുന്നു. കേസില്‍ ഫാ.തോമസ് തേരകം ഒന്‍പതാം പ്രതിയാണ്. സിസ്റ്റര്‍ ഒഫീലിയ എട്ടാം പ്രതിയും സി ബെറ്റി പത്താം പ്രതിയുമാണ്. ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു.  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. തങ്കമ്മയാണ് ഇനി കീഴടങ്ങാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here