പെണ്‍കുട്ടിക്കു പിന്നാലെ മാതാവും കൂറുമാറി

0

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിക്കു പിന്നാലെ മാതാവും കൂറുമാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ രണ്ടാം സാക്ഷിയാണ് പെണ്‍കുട്ടിയുടെ മാതാവ്.

ജനിച്ച കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാവ് മൊഴി നല്‍കി.സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു മാതാവ് നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇതു തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും മാമോദീസ ചടങ്ങിന്റെ രേഖകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here