കെവിനെ പുഴയിലേക്ക് ഓടിച്ചത് കൊല്ലാന്‍ വേണ്ടി, കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി

0

കോട്ടയം: കെവിന്‍ ഓടുന്നത് വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറുമുള്ള സ്ഥലത്തേക്കാണെന്ന് ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു…പ്രതികള്‍ കെവിനെ ബോധപൂര്‍വ്വമാണ് പുഴയുടെ ഭാഗത്തേക്ക് ഓടിച്ചതെന്ന് വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഷാനുവിനും ചാക്കോയ്ക്കും എതിരെ സമര്‍പ്പിച്ചത്. കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയുടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ ചുമത്തി.

കെവില്‍ ഓടി രക്ഷപെട്ടുവെന്നും പിന്നീടു കണ്ടില്ലെന്നുമാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞാല്‍. എന്നാല്‍, ഇക്കാര്യം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ ഇനി പിടിയിലാകാനുള്ളത് നാലു പ്രതികളാണ് മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണിവര്‍. ഇവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാഷ്യം. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

നീനുവിന്റെ അമ്മ രഹ്നയുടെ പങ്ക് ഇനിയും വ്യക്തമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബന്ധുവീടുകളില്‍ പോലീസ് എത്തി പരിശോധനകള്‍ നടത്തുന്നുണ്ട്. തെങ്കാശിയിലും തിരുനെല്‍വേലിയിലും ബന്ധുക്കളുള്ള ഇവര്‍ക്കായി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here