കോഴിക്കോട്: വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി, നഖം കൊണ്ട് നുള്ളിയെടുത്ത് ഉപയോഗിച്ചു… അന്വേഷണ സംഘത്തെപ്പോലും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും കൂടത്തായി കൊലപാതകങ്ങള്‍ നടപ്പാക്കിയ രീതി ജോളി വിശദീകരിച്ചത്. ടോം തോമസ് മുതലാണ് ഡയനൈഡ് ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ജോളി വ്യക്തമാക്കി.
2008ലായിരുന്നു ഇത്. ഗുളികയില്‍ ഡയനൈഡ് പുരട്ടി നല്‍കിയായിരുന്നു ടോം ജോസിനെ അവസാനിപ്പിച്ചത്. പിന്നീട് റോയിയുടെ ഊഴമായിരുന്നു. സിലി കഴിച്ച ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി. എന്നാല്‍, ഷാജുവിന്റെ മകള്‍ ആല്‍ഫൈനു നല്‍കിയത് എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മാത്യുവിന് കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണത്തിലും മദ്യത്തിലും കലര്‍ത്തിയതും സയനൈഡാണ്.