കൊലപാതകം ആസൂത്രിതമല്ലെന്ന് പ്രാഥമിക നിഗമനം, അമ്മ ഒറ്റയ്ക്കായിരുന്നോ എന്ന് സംശയം

0
3

കുണ്ടറ: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൃഗീയമായി കൊല്ലപ്പെടുത്തിയത് ഒറ്റയ്ക്കാണെന്ന് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ച് അമ്മ ജയമോള്‍. കൊലപാതകം ആസൂത്രിതമല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, വസ്തുത്തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ആരും കഴിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ലെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള മൊഴി. കളിയാക്കിയാല്‍ അക്രമാസക്തമാകുന്ന പ്രകൃതക്കാരിയാണ്. മകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്കു വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്നാണ് ജോബ് പറയുന്നത്.
എന്നാല്‍, ഒറ്റയ്ക്കാണ് ഈ കൊലപാതകം നടത്തിയതെന്ന വാദം പോലീസ് വിശ്വസിച്ചിട്ടില്ല. 14 വയസുള്ള കുട്ടിയെ ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് നിഗമനം. മാത്രവുമല്ല, മൃതദേഹം നശിപ്പിച്ചിരിക്കുന്നത് വീട്ടില്‍ നിന്ന് ദൂരെയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here