UPDATES:  അപമാനിച്ച യുവാക്കളുടെ മാപ്പ് അപേക്ഷ സ്വീകരിച്ചെന്ന് യുവനടി. നടപടിയെടുത്ത പോ​ലീ​സിനും മാധ്യമങ്ങള്‍ക്കും നടി നന്ദി അറിയിച്ചു. പിന്തുണ നല്‍കിയ കുടുംബത്തിനോടും സുഹൃത്തുക്കളോടും എല്ലാവരോടും നന്ദിയെന്നും നടി വ്യക്തമാക്കി.

കൊച്ചി: മാളില്‍ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോ​ലീ​സ് പിടിയില്‍. കീഴടങ്ങാന്‍ കളമശേരിയിലേക്ക് വരും വഴിയാണ് പിടിയിലാകുന്നത്. മലപ്പുറം മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പെരിന്തല്‍മണ്ണിയിലുണ്ടെന്ന വിവരം ലഭിച്ചതായി കളമശ്ശേരി സി.ഐ നേരത്തെ അറിയിച്ചിരുന്നു. മനപ്പൂര്‍വ്വം നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച്‌ തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാര്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവനടിയുടെ തുറന്നു പറച്ചില്‍.

വെ​ള്ളി​യാ​ഴ്ച ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​രു​ന്നു. കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച്‌ തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നു പറഞ്ഞത്. രണ്ട് ചെറുപ്പക്കാര്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചില്‍. കുടുംബത്തിനൊപ്പം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നു പോയതെന്നും നടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here