മറൈന്‍ഡ്രൈവ് ശിവസേന അതിക്രമം: എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

0
2

കൊച്ചി: മറൈന്‍ഡ്രൈവ് പാര്‍ക്കില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. എട്ടു പൊലിസുകാരെ എ.ആര്‍ ക്യാംപിലേക്ക് മാറ്റി. സംഭവം സെന്‍ട്രല്‍ എസ്.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നോക്കി നിന്നതല്ലാതെ നടപടിയെടുത്തില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

സംഭവത്തില്‍ പൊലിസിന്റെ വീഴ്ച അന്വേഷിക്കാന്‍ കൊച്ചി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി. ആക്രമണത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി.  ശിവസേന ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവത്തില്‍ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ടി.ആര്‍.ദേവന്‍, കെ.വൈ കുഞ്ഞുമോന്‍,കെ.യു രതീഷ്, എ.വി വിനീഷ്, ടി.ആര്‍ ലെനിന്‍, കെ.കെ ബിജു എന്നിവരാണ് അറസ്റ്റിലായത്. കായലോരത്ത് എല്ലാവരും വിശ്രമിക്കാനെത്തുന്ന സ്ഥലത്തായിരുന്നു ഗുണ്ടായിസം.

LEAVE A REPLY

Please enter your comment!
Please enter your name here