തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഡി.ജി.പി ഓഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ കെ.എം ഷാജഹാന്‍. ലാവ്‌ലിൻ കേസിൽ ഇടപെട്ടതിന് ദ്രോഹിക്കുന്നുവെന്നും ഷാജഹാൻ ആരോപിച്ചു.

അറസ്റ്റ് വ്യക്തി വൈരാഗ്യത്തിന്റെ പേരിലുണ്ടായതാണ്. ഭരണഘടനാ ലംഘനമാണ് അറസ്റ്റ്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് നീതി കിട്ടിയെ തീരുവെന്നും ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് ഷാജഹാന്റെ പ്രതികരണം. അതേസമയം, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ് നിരാഹാരമനുഷ്ഠിക്കുന്ന കെ.എന്‍. ഷാജഹാന്റെ അമ്മ തങ്കമ്മയെ സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here