രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം

0

നോയ്ഡ: രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ഡല്‍ഹിയിലെ നോയ്ഡയില്‍ ഓടുന്ന വാഹനത്തില്‍ ഇരുപത്തിയഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നും ഒരു സംഘം യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. നോയിഡ സംഭവത്തിന് പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നഴ്‌സിനെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here