തടയുന്നതിനു പകരം കൂട്ടനിന്നു: എ.എസ്.ഐക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍, പോലീസ് കസ്റ്റഡിയിലെടുത്തു

0

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനെയും രാത്രി ഇയാള്‍ക്കൊപ്പം പെട്രോളിംഗിലുണ്ടായിരുന്ന ഐ.ജി. വിജയ് സാഖറെ സസ്‌പെന്റ് ചെയ്തു. കെവില്‍ കൊല്ലപ്പെടുന്നതിന് തലേദിവസം തന്നെ പെട്രോളിംഗിനിടെ പ്രതികള്‍ എ.എസ്.ഐ ബിജുവിന്റെയും സംഘത്തിന്റെയും കൈയില്‍പെട്ടിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്താതെ വിട്ടയച്ചു. തട്ടികൊണ്ടുപോകല്‍ അറിഞ്ഞിട്ടും തലേ ദിവസം കണ്ട അതേ ചെറുപ്പക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിച്ചില്ല. ഇയാള്‍ 10,000 രൂപ കൈക്കൂലി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായി. തുടര്‍ന്നാണ് നടപടി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐ.ജി. വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here