കോട്ടയം: പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ കേസില്‍ പോലീസ് ഉള്‍പ്പെടുത്തിയ മുഴുവന്‍ പ്രതികളും പിടിയിലായി. പിടികൂടാനുണ്ടായിരുന്ന അഞ്ചു പേരെ വെള്ളിയാഴ്ച രാത്രിയോടെ പിടികൂടി.
ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോള്‍ റമീസ്, ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്നാണ് പിടികൂടിയത്. എന്നാല്‍, നീനു ചാക്കോയുടെ മാതാവ് രഹ്നയെ ഇനിയും കണ്ടെത്താനോ ചോദ്യം ചെയ്യാനോ സാധിച്ചിട്ടില്ല. കെവിന്റെ താമസസ്ഥലം കണ്ടെത്തിയതും ഷാനു ചാക്കോയെ ദുബായില്‍ നിന്ന് നാട്ടിലേക്കു വിളിച്ചുവരുത്തിയതും മാതാവാണെന്ന് വ്യക്തമായിട്ടുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുകളിലോട്ട് അറിയിക്കുന്നതില്‍ സ്‌റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയില്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ദൃശ്യം സിനിമാ സ്‌റ്റൈലില്‍ മൊബെല്‍ ഫോണ്‍ ലോറിയിലിട്ട ആന്ധ്രയിലേക്കു വിട്ട പ്രതികളിലൊരാളുടെ നമ്പറും പോലീസ് പൊളിച്ചു. ഈ ഫോണില്‍ സ്വന്തം സിം കാര്‍ഡ് ഇട്ടയാളെ പൊക്കിയതോടെയാണ് ഫോണ്‍ മാത്രം യാത്ര ചെയ്തത് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here