കെവിനെ ബോധപൂര്‍വ്വം പുഴയില്‍ ചാടിച്ചു, 12 പേര്‍ക്കെതിരെ കുറ്റപത്രത്തില്‍ കൊലക്കുറ്റം

0

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി ബോധപൂര്‍വ്വം പുഴയില്‍ ചാടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റപത്രം. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്ത്ില്‍ നീനുവിന്റെ പിതാവ് ചാക്കോ ഒഴികെ 12 പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത് കൊലക്കുറ്റം.

186 സാക്ഷികളും 118 രേഖകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. 13 മൊബൈലുകളും നാല് ആയുധങ്ങളും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കെവിന്റെ ലുങ്കിയും പ്രധാന തെളിവാണ്. വിദേശത്തിരുന്ന് സഹോദരന്‍ ഷാനു ചാക്കോ ആസൂത്രണം ചെയ്ത കൊലപാതകമാണ് കെവിന്റെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിയാസിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ആസൂത്രിതമായി കെവിനെ പുഴയിലേക്കോടിച്ച് ചാടിച്ചത്. സംഭവം നടന്ന് 85 -ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ.പി ഗിരീഷ് പി സാരഥി കുറ്റപത്രം സമര്‍പ്പിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here