സി.ബി.ഐ വേണ്ട, അറസ്റ്റില്‍ തീരുമാനം എടുക്കേണ്ടത് പോലീസെന്ന് ഹൈക്കോടതി

0

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പോലീസാണെന്ന് ഹൈക്കോടതി. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പ്പം കൂടി ക്ഷമ കാണിക്കണം. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണിയുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നു നിരീക്ഷിച്ച കോടതി 24ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷമേ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യത്തില്‍ ഇടപെടാന്‍ സംവിധാനമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here