സാത്താന്‍സേവ പോലീസ് തള്ളി; കൊലപാതകങ്ങള്‍ക്ക് മാസങ്ങള്‍ നീണ്ട ആസൂത്രണം

0

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്ദന്‍കോട് കൊലപാതക്ത്തിനു പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം. ആസ്ട്രല്‍ പ്രൊജക്ഷന്‍ കെട്ടുകഥ മാത്രമായിരുന്നു. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡല്‍ പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്.

അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാള്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പൊലിസ് അറിയിച്ചു. കൊലപാതകത്തിനു പിന്നില്‍ സാത്താന്‍സേവയാണെന്ന മൊഴി പൊലിസ് തള്ളിയിരുന്നു. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്ന് മനശാസ്ത്രവിദഗ്ധരും വിലയിരുത്തിയിരുന്നു.

താന്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണ കൊലയാണെന്നാണ് കേഡല്‍ പൊലിസിനോട് ആദ്യം പറഞ്ഞത്. ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here