മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ അടിച്ചുകൊന്നു, ജെ.സി.ബി. ഡ്രൈവര്‍ കീഴടങ്ങി

0
14

തിരുവനന്തപുരം: മണ്ണെടുക്കുന്നതു തടഞ്ഞ ഭൂവുടമയെ ജെ.സി.വികൊണ്ട് അടിച്ചുകൊന്നു. കാട്ടാക്കടയ്ക്കു സമീപം ഇന്നു പുലര്‍ച്ചെയാണ് സംഭവം. കാഞ്ഞിരംവിള സ്വദേശി സംഗീതാണ് മരിച്ചത്.

ജെ.സി.ബികൊണ്ട് അടിയേറ്റ സംഗീതിനെ മെഡിക്കല്‍ കോളജിലേക്കു പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇവിടെ നിന്നും മണ്ണെടുക്കാനന്‍ ശ്രമിച്ചതെന്നാണ പ്രാഥമിക വിവരം.

ജെ.സി.ബി. ഡ്രൈവറായ വിജിന്‍ പോലീസില്‍ കീഴടങ്ങി. ഇയാളാണ് അര്‍ദ്ധരാത്രി ജെ.സി.ബി. പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ജെ.സി.ബി. ബക്കറ്റുകൊണ്ട് തലയ്ക്കടിച്ചത് ഇയാളാണോയെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here