കഠ്‌വ: കേസിന്റെ വിചാരണ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റി, സി.ബി.ഐ അന്വേഷണം ഇല്ല

0

കശ്മീര്‍: കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ പഞ്ചാബിലെ പഠാന്‍ കോട്ടിലേക്ക് മാറ്റി. പഠാന്‍ കോട്ട് കോടതിയില്‍ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകയ്ക്കും ദൃക്‌സാക്ഷികള്‍ക്കും സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here