മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു

0
3

കാസര്‍കോഡ്: കാസര്‍കോഡ് ചുരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസ്(30)ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആറുമണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

രാത്രി ഒരു മണിയോടെയാണ് സംഭവം. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം ഇന്നലെ രാത്രി തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പള്ളി പരിസരത്തെത്തിക്കുമെന്നാണ് വിവരം. കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍ രാത്രിതന്നെ കാസര്‍കോട്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here