കണ്ണൂര്‍: കരിപ്പുര്‍ സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ടി.പി. വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കു കസ്റ്റംസ് നോട്ടീസ്. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരോളിലുള്ള ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് നോട്ടീസ് നല്‍കിയത്.

ടി.പി.വധക്കേസിലെ മറ്റൊരു പ്രതി കൊടി സുനിയുട വീട്ടിലും കസ്റ്റംസ് സംഘം എത്തിയിരുന്നു. വീട് പൂട്ടിക്കിടന്നതിനാല്‍ പരിശോധിക്കാതെ മടങ്ങി. ഒളിവില്‍ പോകാന്‍ ടി.പി. കേസ് പ്രതികള്‍ സഹായിച്ചിരുന്നുവെന്നും അര്‍ജുന്റെ മൊഴിയിലുണ്ട്. അര്‍ജുനെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here