കാരായി രാജന് സി.ബി.ഐ കോടതിയു‍ടെ താക്കീത്, എറണാകുളം ജില്ല വിട്ടുപോവാന്‍ ഇനി കഴിയില്ല

0

കൊച്ചി: ഫസല്‍ വധക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് സി.പി.എം നേതാവ് കാരായി രാജന് സി.ബി.ഐ കോടതിയു‍ടെ താക്കീത്. കോടതി ഉത്തരവ് ലംഘിച്ച് പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കാരായി രാജനെ താക്കീത് ചെയ്തത്. എറണാകുളം ജില്ല വിട്ടുപോവാന്‍ ഇനി കാരായി രാജന് കഴിയില്ല.  ഫസല്‍ വധക്കേസില്‍ എട്ടാം പ്രതിയായ കാരായി രാജന് ഈ മാസം 10,11 തീയതികളില്‍ കണ്ണൂരില്‍ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരകുന്നു. എന്നാല്‍ കോടതി നിര്‍ദേശം ലംഘിച്ച് സംസ്ഥാന ചലച്ചിത്ര അവര്‍ഡ് ദാനച്ചടങ്ങിലും കാരായി രാജന്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം കോടതിയെ സമീപിച്ച സി.ബി.ഐ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.  ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി. സി.പി.എം നിയന്ത്രണത്തിലുള്ള ചിന്താ പബ്ലിക്കേഷനിലെ ജോലിക്കായി തിരുവനന്തപുരത്ത് പോവുന്നതിന് നല്‍കിയിരുന്ന ഇളവ് കോടതി റദ്ദാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here