കരമന കൊലയ്ക്കു പിന്നില്‍ ലഹരി മാഹിയയോ ? 11 പ്രതികള്‍ പിടിയില്‍

0

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് കൊലപാതകത്തിലെ 13 പ്രതികളില്‍ 11 പേര്‍ പിടിയില്‍. രണ്ടു പേര്‍ക്കു വേണ്ടി ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം തുടരുന്നു. എല്ലാ പ്രതികളെയും ഇന്നു വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളുമാണെന്ന് പോലീസ് വ്യക്തമാക്കി. ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നു ഈ ആഘോഷത്തിനിടെയാണ് നേരത്തെ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിക്ക് പ്രതികാരം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചതെന്നാണ് പോലീസ് നിഗമനം. പിന്നാലെയാണ്, മാര്‍ച്ച് 11ന് വൈകുന്നേരം അനന്തുവിനെ തട്ടിക്കൊണ്ട് വരുന്നതും അതിക്രൂരമായി കൊല ചെയ്യുന്നതും. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here