ഒന്നര വയസുകാരനെ പാറയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍

0
3

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കണ്ണൂര്‍ വാരം സ്വദേശി നിഥിനെ പ്രേരണാക്കുറ്റം ചുമത്തിയാണ് വ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.

ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിനാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത് ഫെബ്രുവരി 16നാണ്. ഉറക്കികിടത്തിയുന്ന മകനെ കാണാതായെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, പോലീസിന്റെ ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ അമ്മ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിലെ ഒഴിവാക്കിയതെന്നായിരുന്നു ശരണ്യയുടെ ആദ്യ കുറ്റസമ്മതം. തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലാണ് തലേ ദിവസം രാത്രിയില്‍ ശരണ്യയുടെ വീടിനു സമീപമെത്തിയ കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here