കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

0
4

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി.  വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. കണ്ണൂരിന് പുറമേ മാഹിയിലും  സംഘപരിവാർ സംഘടനകൾ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ സംഘർഷം ഉണ്ടാകാനിടയുണ്ടെന്ന്  രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുള്ളതിനാല്‍  വൻ സുരക്ഷാ സന്നാഹമാണ് കണ്ണൂരില്‍  ഏര്‍പ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here