കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ എഫ്.ഐ.ആര്‍

0

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here