‘വരവറിയാത്ത’ സ്വത്ത്: കെ.ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും

0
2

കൊച്ചി: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെ വീണ്ടും ചോദ്യംചെയ്യും. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, തനിക്ക് ചില കാര്യങ്ങള്‍ കൂടി ബോധ്യപ്പെടുത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.ബാബു നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി.
കുറ്റപത്രം സമര്‍പ്പിക്കുംമുമ്പ് അന്വേഷണസംഘം വിജിലന്‍സ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇതിനുപിന്നാലെയാണ് കെ.ബാബുവിന്റെ മനംമാറ്റം. സാധാരണഗതിയില്‍ കേസില്‍ പ്രതിയായ ഒരാളുടെ ഇത്തരമൊരാവശ്യം അന്വേഷണസംഘം പരിഗണിക്കാറില്ല. എന്നാല്‍ ഉന്നതതല ഇടപെടലുകളെത്തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം അന്വേഷണസംഘത്തിന് ലഭിച്ചത്.
ഭരണത്തിലെത്തുംമുമ്പ് ഇടതുമുന്നണി പ്രചരണായുധമാക്കിയ കേസിലെ പ്രതികള്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കിത്തുടങ്ങിയ സാഹചര്യത്തിലാണ് ഈ കേസിലും സര്‍ക്കാര്‍ മൃദുസമീപനം കൈകൊള്ളുന്നുവെന്നതാണ് രസകരം.

LEAVE A REPLY

Please enter your comment!
Please enter your name here