ജോധ്പൂര്‍:ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിലിരുന്ന് ഭര്‍ത്താവ് വീഡിയോ ഗെയിം കളിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിക്രംസിംഗ് എന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ശിവ കന്‍വാര്‍ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നവിവരം അവരുടെ മതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചറിയിച്ചശേഷമായിരുന്നു ഇയാള്‍ രക്തത്തില്‍ കുളിച്ച മൃതദേഹത്തിനരികെയിരുന്ന് ഒരു കൂസലും കൂടാതെ മൊബൈല്‍ ഗെയിം കളിച്ചത്.

തൊഴില്‍ രഹിതനാണ് വിക്രംസിംഗ്. ജോലിചെയ്യാതെ മൊബൈല്‍ഗെയിം കളിച്ചും ഉറങ്ങിയും സമയം കളയാനായിരുന്നു ഇയാള്‍ക്ക് താത്പര്യം. ഇക്കാര്യം പറഞ്ഞ് വിക്രംസിംഗും ഭാര്യയുമായി നിരന്തരം വഴക്കുകൂടിയിരുന്നു. തുന്നല്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ശിവ കന്‍വാര്‍ രണ്ടുമക്കളെയും വിക്രംസിംഗിനെയും പോറ്റിയിരുന്നത്. അടുത്തിടെ ഇവര്‍ക്ക് ഒരു സഹകരണ സ്ഥാപനത്തില്‍ ജോലി കിട്ടി. എന്നാല്‍ ഭാര്യ ജോലിക്കുപോകുന്നതില്‍ വിക്രംസിംഗിന് എതിര്‍പ്പുണ്ടായിരുന്നു. ഭര്‍ത്താവിനോടും ജോലിക്കുപോകാന്‍ ശിവ കന്‍വാര്‍ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുളള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കത്രികകൊണ്ടുളള നിരവധി കുത്തുകളേറ്റ ശിവകുമാരി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് വിക്രംസിംഗ് അവരുടെ മതാപിതാക്കളെ കൊലപാതക വിവരം വിളിച്ചറിയിച്ചു. ഇവരാണ് പോലീസിനെ നെ അറിയിച്ചത്. പോലീസിനോട് വിക്രംസിംഗ് നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. കൊലപാതകം നടക്കുമ്ബോള്‍ ദമ്ബതികളുടെ രണ്ടുമക്കളും

LEAVE A REPLY

Please enter your comment!
Please enter your name here