മകനെ കൊന്നെന്ന് കോടതിയില്‍ ഏറ്റുപറഞ്ഞ് ജയമോള്‍, പോലീസ് മര്‍ദ്ദനവും തുറന്നു പറഞ്ഞു

0
6

കൊല്ലം: പതിനാലു കാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ കുറ്റംസമ്മതിച്ച് അമ്മ ജയമോള്‍. ഹാജരാക്കിയപ്പോള്‍ മയങ്ങി വീണതിനെ തുടര്‍ന്ന് പ്രാഥമിക ശിശ്രൂഷകള്‍ നല്‍കിയശേഷമാണ് കേസ് പരിഗണിച്ചത്. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പലതവണ ആവര്‍ത്തിച്ച ജയമോള്‍ പോലീസ് മര്‍ദ്ദിച്ചതായും കോടതിയെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പരാതിയില്ലെന്നും നിലപാട് സ്വീകരിച്ചു.
പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോടതി വളപ്പില്‍ ഒരുക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here