ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചെന്ന് ശക്തിവേല്‍

0

തൃശൂർ: പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചെന്ന്  അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍  ശക്തിവേല്‍. ഒളിവില്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണ ദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും ശക്തിവേല്‍ മൊഴി നല്‍കി.

ഒരുത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയതെന്നും ശക്തിവേല്‍ പറഞ്ഞു. അതേ സമയം, ജിഷ്ണുവിനെ മര്‍ദ്ദിക്കുകയോ  ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ശക്തിവേല്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരക്കടലാസ് മുഴുവൻ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി. പ്രവീൺ ആണെന്നും പൊലീസിന് മൊഴി നൽകി. എല്ലാ നിയമസഹായവും കൃഷ്ണദാസ് വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ രാത്രി അഞ്ചു മണിക്കൂറിലധികം ഇയാളെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മജിട്രേറ്റ് ഇയാളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here