ശക്തിവേലിന് ഇടക്കാല ജാമ്യം

0

കൊച്ചി: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പലുമായ എൻ.കെ. ശക്തിവേലിന് ഇടക്കാല ജാമ്യം. കോളജിൽ പ്രവേശിക്കരുതെന്നും ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന ഉപാധിയോടെയുമാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ പരിഗണനയിലുള്ള മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നതിന് മുൻപ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here