ജിഷ്ണു കേസില്‍ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാനായില്ല

0
3

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാനായില്ല. പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജിലെ  ജിഷ്ണിവിന് മര്‍ദനമേറ്റെന്ന് പറയുന്ന പിആര്‍ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നത്. ഇതില്‍ നിന്നും ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാനാവില്ലെന്നാണ് ഇപ്പോള്‍ ഫോറസന്‍സിക് അധികൃതര്‍ അന്വേഷണ സംഘത്തെ  റിയിച്ചിരിക്കുന്നത്.  തിരുവനന്തപുരം ഫോറന്‍സിക് ലാബ്  റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here