ജിഷ്ണുവിന്റെ ആത്മഹത്യ: മൂന്നാം പ്രതി ശക്തിവേല്‍ അറസ്റ്റിലായി

0

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം പ്രതിയും അറസ്റ്റിലായി. നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍  കോയമ്പത്തൂരിലെ കിനാവൂരില്‍ വച്ചാണ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ അഛന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലിസ് അറസ്റ്റു ചെയ്തത്.  കഴിഞ്ഞ മൂന്നു ദിവസമായി ബന്ധുവിന്റെ ഫാം ഹൗസിലായിരുന്നു താമസം. ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് ശക്തിവേല്‍. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇദ്ദേഹത്തെ  തൃശൂര്‍ പൊലിസ് ക്ലബ്ബിലേക്കു കൊണ്ടുവരും.

കോളേജിലെ അധ്യാപകനായിരുന്ന സി.പി. പ്രവീണും പരീക്ഷാ ജീവനക്കാരന്‍ വിപിന്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. എന്നാൽ ഇവരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here