കൊച്ചി: ജിഷാ വധക്കേസില്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറക്കി വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്.

മാധ്യമ പ്രവര്‍ത്തകര്‍ ഇരിക്കുന്നതുകണ്ട് കോടതി അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കുമുള്ള സ്ഥലമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും പറഞ്ഞായിരുന്നു ഉച്ചയ്ക്ക് രണ്ടരയോടെ ഒരു സംഘം അഭിഭാഷകരെത്തി ബഹളമുണ്ടാക്കിയത്. അല്‍പ്പസമയം മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുമായി തര്‍ക്കിച്ചുവെങ്കിലും പ്രശ്‌നം വഷളാകാതിരിക്കാന്‍ പുറത്ത് പോകണമെന്ന് ശിരസ്ത്ദാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. ജഡ്ജിയല്ല, വക്കീലന്‍മാരാണ് കോടതിയിലെ അവസാന വാക്കെന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍. സംഭവത്തില്‍ പരാതി നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here