അമീറുല്‍ ഇസ്ലാമിനെ ജുലൈ 13 വരെ റിമാന്‍ഡ് ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്

0

amir jisha caseപെരുമ്പാവൂര്‍: ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ ജുലൈ 13 വരെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് കഴിഞ്ഞതിനാല്‍ മുഖം മറക്കാതെയായിരുന്നു അമീറിനെ കോടതിയില്‍ കൊണ്ടുവന്നത്. അല്‍പ്പം മുമ്പാണ് അമീറിനെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലവധി തീര്‍ന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അമീറിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here