നിക്ഷേപകരെ സ്വാധീനിക്കാന്‍ യുവതിളെ ദുരുപയോഗിച്ചു, വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

കൊച്ചി | ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമം ഊര്‍ജിതമാക്കി. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രയോജനപ്പെടുത്തി വിജയബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

വിജയ് ബാബുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചു തുടങ്ങി. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിര്‍മ്മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായി എത്തിയ യുവതികളെ ദുരുപയോഗം ചെയ്തുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പീഡനത്തിനു ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് സൂചനയുണ്ടായിരുന്നു. വിജയ് ബാബുവിന്റെ ബിസിനസ് കൂട്ടാളികളായ ചില സംരംഭകരെ പോലീസ് അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here