ബാര്‍ കോഴയില്‍ ചെന്നിത്തലയ്ക്കും ശിവകുമാറിനും എതിരെ തുടരന്വേഷണം, ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍

0
59

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ആരോപണങ്ങളില്‍ ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി നല്‍കിയിരുന്നു. പ്രതിസ്ഥാനത്തുള്ളവര്‍ ജനപ്രതിനിധികളായതിനാലും നേരത്തെ ഇക്കാര്യത്തില്‍ അന്വേഷണം നടന്നിരുന്നതിനാലും ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി ആവശ്യമാണ്. ഗവര്‍ണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാകും തുടര്‍ നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here