തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തിനൊപ്പം പോകാൻ വേണ്ടി കൊലപാതകം നടത്തിയെന്നാണ് അമ്മ വിജി പൊലീസിന് നല്‍കിയ മൊഴി.നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടത്. പോത്തൻകോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് അമ്മ വിജിയുടെ മൊഴി. ഒരു ദിവസം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നും വിജി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത്. കൃത്യത്തില്‍ സുഹൃത്തിനോ മറ്റാര്‍ക്കെങ്കിലുമോ പങ്കുണ്ടെന്ന കാര്യം പ‌ൊലീസ് പരിശോധിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here