പിന്‍വലിച്ച 500, 1000 നോട്ടുകളുടെ മെത്ത…പിടികൂടിയത് 100 കോടി രൂപയുടെ അസാധു നോട്ടുകള്‍

0
2

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ രാജ്യത്ത് ഇപ്പോഴും സജീവം. രഹസ്യ വിവരത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ നൂറു കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി.
നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു വീടില്‍ മെത്തപോലെ അടുക്കി സൂക്ഷിച്ച നിലയിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ വന്‍ശേഖരം കണ്ടെത്തിയത്. പതിനാറ് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മണി എക്‌സ്‌ചേഞ്ച് ബിസിനസ് ഉള്ള അശോക് ഖത്രി എന്നയാളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് അസാധു നോട്ടുകള്‍ കണ്ടെത്തിയത്. ഇയാളും പോലീസ് കസ്റ്റഡിയിലാണ്്. നോട്ട് അസാധുവാക്കലിനു ശേഷം നടന്ന ഏറ്റവും വലിയ അസാധു നോട്ട് വേട്ടയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here