തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഐ.ജി. ജി. ലക്ഷ്മണയെ സര്‍വീസില്‍ നിന്നു സസ്‌പെന്റു ചെയ്തു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു. ലക്ഷ്മണയെ മോണ്‍സണുമായി ബന്ധപ്പെട്ട കേസുകളില്‍ ചോദ്യം ചെയ്യും.

മോണ്‍സനെരിതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെട്ടു, ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്തു നിന്നു ഐ.ജി. ലക്ഷ്മണ മോണ്‍സനെ വസതിയില്‍ എത്തിച്ചു തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുരാവസ്തു വില്‍പ്പനയില്‍ ഐ.ജി ഇടനിലക്കാരനായിരുന്നുവെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുകയുഗ ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here