ഇടുക്കി: ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു. ചിറ്റാമ്ബാറ ഏലത്തോട്ടത്തിലെ തൊഴിലാളിയാണ് മരിച്ചത്. സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തോട്ടം ഉടമ ഒളിവിലാണ്. തോട്ടം ഉടമയുടെ പേരില്‍ ലൈസന്‍സുള്ള തോക്കാണ് വെടിവെക്കാന്‍ ഉപയോഗിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിവെച്ചതാണെന്ന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.
വണ്ടന്മേട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കോട്ടയംകാരുടെ എസ്റ്റേറ്റ് എന്നറിയപ്പെടുന്നിടത്ത് വെച്ചാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട്..
രണ്ടുപ്രതികളാണ് ഉളളത്. എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെയാള്‍ തോട്ടത്തിന്റെ ഉടമയാണ്. ഇയാള്‍ ഒളിവിലാണ്. എന്നാല്‍ നായാട്ടിനിടെ വാക്കുതര്‍ക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.