ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

0

കൊച്ചി: എറണാകുളം കല്ലൂര്‍ എസ്.ആര്‍.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)നെയാണ് ശനിയാഴ്ച രാത്രി പത്തു മണിയോടെ കൊലപ്പെടുത്തിയത്.

ഷീബയുടെ കുടുംബ വീട്ടിലാണ് സംഭവം. ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വെളിപ്പറമ്പില്‍ വീട്ടില്‍ സഞ്ജു കത്തിക്കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയുടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റിട്ടുണ്ട്. സഞ്ജുവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here