ജനം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീയിട്ടു

0

വെള്ളിക്കുഴങ്ങര: തൃശൂരില്‍ വെള്ളിക്കുളങ്ങരയില്‍ ജനം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി കൊല്ലപ്പെട്ടു.
മോനടി സ്വദേശിയായ ജിതുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്. ഇരുവര്‍ക്കുമിടയില്‍ വിവാഹ മോചന കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്ന് 25,000 രൂപ വായ്പ എടുക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിരാജ് ജിതുവിനെ വിളിച്ചു വരുത്തിയത്. കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജിതുവിന്റെ മേല്‍ പെട്രോളൊഴിച്ചശേഷം വിരാജ് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here