കാസര്‍കോട്: സ്‌കൂട്ടര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണിലെ രഹസ്യ കോഡുകള്‍ പോലീസിനെ എത്തിച്ചത് പെണ്‍കെണി മാഫിയയിലേക്ക്. കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുത്തിരുന്ന സുന്ദരി, സമീറയെ പോലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട്ടെ ആഡംബര ഫഌറ്റില്‍ നിന്നാണ് യുവതി പിടിയിലായത്. കാസര്‍കോട് കുഡ്‌ലുകളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം. ഹഷിദ എന്ന സമീറയെയാണ് (32) അറസ്റ്റ് ചെയ്തത്. കേസില്‍ നാലു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. പ്രതിമാസം 25,000 രൂപ വാടക നല്‍കിയിരുന്നു, പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലത്ത് ഒരു ബി.എം.എസ് നേതാവിന്റെ ഭാര്യയായിട്ടായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

കണ്ണര്‍ കാസര്‍കോട് ജില്ലകളിലുള്ള നിരവധി പേര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ തകരുമെന്ന് ഭയപ്പെട്ട് ആരും പരാതി നല്‍കിയിരുന്നില്ല. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ചുഴലിയില്‍െ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റൂബെസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്തഫ (65) നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെ നേരത്തെ ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here