തിരുവനന്തപുരം | വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോര്‍ജിനു മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ഇതോടെ ഇദ്ദേഹത്തിന് ജയില്‍ മോചിതനാകാനുള്ള സാധ്യത തെളിഞ്ഞു.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം കോടതി റദ്ദാക്കിയത്. പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് എറണാകുളത്തെത്തി ജോര്‍ജിനെ അറസ്റ്റു ചെയ്തത്.