മജിസ്‌ട്രേറ്റ് അവസാനിപ്പിച്ച 1622 കേസുകള്‍ പുന:പരിശോധിക്കാന്‍ ഹൈക്കോടതി നടപടി തുടങ്ങി

0

കൊച്ചി: ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആറു മാസത്തിനിടെ തീര്‍പ്പാക്കിയ 1622 കേസുകളിലെ നടപടികള്‍ള്‍ ഹൈക്കോടതി സ്വമേധയാ പുന:പരിശോധിക്കുന്നു. കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലെ ജഡ്ജിയുടെ നടപടി വിവാദമായതിനു പിന്നാലെയാണ് ഹൈക്കോടതി നീക്കം.
2016 ജൂണ്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്കാണ് ഈ കേസുകളില്‍ നടപടികള്‍ അവസാനിപ്പിച്ചത്. അബ്കാരി, മയക്കുമരുന്നുകടത്ത്, മോട്ടോര്‍ വാഹനനിയമലംഘനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവയാണ് ഇവയിലധികവും. ഇവയില്‍ പകുതിയോളം കേസുകളില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടിക്രമത്തില്‍ ചില കേസുകളില്‍ വിനിയോഗിക്കാവുന്ന 258-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.രാജേഷ് കേസുകള്‍ അവസാനിപ്പിച്ചത്. വ്യക്തമായ കാരണത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തമായേ അധികാരം വിനിയോഗിക്കാവൂവെന്ന് ഹൈക്കോടതിവിധി അവഗണിച്ചാണിതെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here