തോമസ് ചാണ്ടിയുടേത് മനപ്പൂര്‍വമായ കൈയേറ്റമല്ലെന്ന് കോടതി നിരീക്ഷണം

0
5

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയതായി നിലവിലെ രേഖകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. പഞ്ചായത്ത് അംഗം വിനോദ്, സി.പി.ഐ നേതാവ് മുകുന്ദന്‍ എന്നിവരുടെ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ മാര്‍ത്താണ്ഡം കായലില്‍ കൈയേറിയ ഭാഗത്ത് വെള്ളം കയറി കിടക്കുന്നതിനാല്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി അടുത്ത മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here