കൊച്ചി: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് കോടതി അന്വേഷണ സംഘത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

കേസില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയുള്ള കോടതി ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. അന്വേഷണ സംഘത്തിനു ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയുള്ള കോടതി ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കേസിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിട്ടും ഫോറന്‍സിക് വിദഗ്ധന്റെ മൊഴി പോലും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

എഫ്.ഐ.ആറില്‍ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമായിരുന്നിട്ടും പിന്നീട് ഒന്നാം പ്രതിയുടെ വ്യക്തിവൈരാഗ്യമെന്ന നിലയിലേക്ക് അന്വേഷണ സംഘം എത്തിയിരുന്നു. അന്വേഷണ സംഘം സാക്ഷികളെക്കാള്‍ കണക്കിലെടുത്തത് പ്രതികളുടെ മൊഴിയാണെന്ന് കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here