എറണാകുളം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരെയും വെറുതെ വിട്ടത്.

രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയിട്ടില്ല. സി.ബി.ഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. 2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകും വഴിയാണ് പോള്‍ മുത്തൂറ്റ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

13 പ്രതികളില്‍ ഒമ്പതുപേരെ ജീവപര്യന്തം കഠിന തടവിനും 55,000 രൂപ പിഴയ്ക്കുമാണ് 2015 ല്‍ ശിക്ഷിച്ചത്. നാലു പേരെ മൂന്നു വര്‍ഷം കഠിനതടവിനും 5,000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here