കൊച്ചി | യുവനടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടന് വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ നിന്നു അറസ്റ്റു ചെയ്യാനാവില്ല. വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു തടഞ്ഞു.
പ്രതി അറസ്റ്റു ഭയന്നാണു നാട്ടിലേക്കു വരാത്തതെന്നു സൂചിപ്പിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്, നാട്ടില്‍ ഇല്ലാത്തതിനാല്‍ മെറിറ്റില്‍ ഹര്‍ജി കേള്‍ക്കില്ലെന്നും വ്യക്തമാക്കി. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു അന്വേഷണ സംഘത്തിനു തടസ്സമില്ല. നാട്ടിലെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു. ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.