സമരവുമായി എത്തിയ ഹൈബി ഈഡന് നേരെ മൂത്രം കോരി ഒഴിച്ചു

0
1

കൊച്ചി: മദ്യശാല അടപ്പിക്കാന്‍ ജനകീയ സമരവുമായി എത്തിയ എറണാകുളം എം.എല്‍.എ ഹൈബി ഈഡന് നേരെ മൂത്രം കോരി ഒഴിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാലയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരെ പൊലീസിന്റെ സാന്നിധ്യത്തില്‍ അക്രമം നടത്തിയത്. പ്രധാന ജംഗ്ഷനായ വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് ചില്ലറ മദ്യവില്‍പ്പനശാല അടുത്ത ദിവസമാണ് പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിച്ചത്. മദ്യ ഷാപ്പിനെതിരെ നാട്ടുകാര്‍ സ്ത്രീകളും കുട്ടികളും ഒന്നടങ്കം സമരത്തിലാണ്. മദ്യഷാപ്പിന് മുമ്പില്‍ ജനകീയ സമര സമിതി രണ്ട് ദിവസമായി പ്രത്യക്ഷ സമരത്തിലാണ്. ഉച്ചക്ക് 12 മണിയോടെയാണ് ഹൈബി ഈഡന്‍ എം.എല്‍.എ സമര രംഗത്തെത്തിയത്. മദ്യഷാപ്പിന്റെ ഷട്ടറുകള്‍ സമരക്കാര്‍ പ്രതിഷേധ സൂചകമായി ബലമായി അടക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പാതി താഴ്ത്തിയ ഷട്ടറിനകത്ത് നിന്ന്  എം.എല്‍.എക്കും മറ്റുമെതിരെ ആസൂത്രിതമായി മൂത്രം കോരി ഒഴിച്ചത്. നേരത്തെ ബക്കറ്റില്‍ ശേഖരിച്ചു വച്ച മൂത്രമാണ് ഒഴിച്ചത്. മദ്യശാല ജീവനക്കാരല്ല ക്രിമിനലുകളും ഗുണ്ടകളുമാണ് സമരക്കാരെ നേരിട്ടതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here