വിദ്വേഷ പ്രസംഗങ്ങള്‍: എട്ടു കേന്ദ്രമന്ത്രിമാര്‍ക്കടക്കം 58 സാമാജികര്‍ക്ക് കേസുണ്ടെന്ന് റിപ്പോര്‍ട്ട്

0

ഡല്‍ഹി: എട്ടു കേന്ദ്രമന്ത്രിമാര്‍ക്ക് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രാജ്യത്ത് കേസുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകള്‍ നേരിടുന്ന ജനപ്രതിനിധികള്‍ കുടുതലുള്ളത് ബി.ജെ.പിക്ക്.
എം.പിമാരും എം.എല്‍.എമാരുമായി 58 പേര്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകള്‍ നേരിടുന്നുവെന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസി (എ.ഡി.ആര്‍)ന്റെ കണക്ക്. ഇതില്‍ 15 ലോക്‌സഭാ എം.പിമാരും 43 എം.എല്‍.എമാരുമുണ്ട്. എം.പിമാരില്‍ 15 ല്‍ പത്തും ബി.ജെ.പിക്കാരാണ്. എ.യു.ഡി.എഫ്, ടി.ആര്‍.എസ്, പി.എം.കെ., എ.ഐ.എം.ഐ.എം, ശിവസേന പാര്‍ട്ടികളുടെ ഓരോ എം.പിമാര്‍ക്കും കേസുകണ്ട്. എം.എല്‍.എമാരില്‍ 17 പേര്‍ ബി.ജെ.പിക്കാരാണ്. 11 തെലുങ്കാന എം.എല്‍.എമാരുടെപേരിലാണ് വിദ്വേഷ പ്രസംഗത്തിനു കേസുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here