ഹാഥ്‌റസ് ബലാത്സംഗ-കൊലപാത കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അവഗണനയെ തുടര്‍ന്ന് നിരാശനായിരുന്നുവെന്ന് സിബിഐ സമര്‍പ്പിച്ച സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പെൺകുട്ടിയും പ്രതികളിലൊരാളായ സന്ദീപും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ വന്ന പ്രശ്നങ്ങളാണ് സംഭവത്തിനാസ്പദം എന്നും കുറ്റപത്രത്തിൽ സിബിഐ.. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.

2019 ഒക്ടോബര്‍ 17 മുതല്‍ 2020 മാര്‍ച്ച് മൂന്ന് വരെ ഇരുവരും നടത്തിയ 105 ഫോണ്‍ റെക്കോര്‍ഡുകള്‍ സിബിഐ കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അടുപ്പം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടെത്തിയെന്നും സന്ദീപിന്റെ വീടിന് പുറത്ത് അതു സംബന്ധിച്ച് വഴക്കുണ്ടായെന്നും സാക്ഷികള്‍ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. ഇതിന് ശേഷം സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ വിളിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് സന്ദീപ് പെണ്‍കുട്ടിയുടെ നമ്പറിലേക്ക് തന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോണില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി… ഈ കോളുകളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് തെളിവുകളുണ്ടെന്നും സിബിഐ പറയുന്നു.

കേസില്‍ ഒന്നിലധികം ഘട്ടങ്ങളില്‍ ലോക്കല്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ അടിവരയിടുന്നു. സെപ്റ്റംബർ 19 ന് മൊഴി രേഖപ്പെടുത്തിയപ്പോൾ പെൺകുട്ടി മൂന്ന് പേരുടെ പേര് നൽകിയിട്ടും പോലീസ് ഒരാളുടെ പേര് മാത്രമാണ് പരാമർശിച്ചതെന്ന് കുറ്റപത്രത്തിൽ സിബിഐ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പെൺകുട്ടി പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ലൈംഗികാതിക്രം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള വൈദ്യപരിശോധന നടത്തിയിട്ടില്ല,” എന്നും കുറ്റപത്രത്തിൽ പറയുന്നു

സന്ദീപ് (20), സന്ദീപിന്റെ അമ്മാവൻ രവി (35) സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സെപ്റ്റംബർ 14 നാണ് കൗമാരക്കാരിയായ പെൺകുട്ടി നാലുപേരാൽ ആക്രമിക്കപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സെർവിക്കൽ നട്ടെല്ലിനേറ്റ പരുക്കാണെന്നാണ് പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here